Tuesday, 30 September 2014

"ശുനക മന്ദിരം"Poem on unauthorized educational institution

ശുനക മന്ദിരം

തോമസ് തെക്കെമുറി

കുടപ്പനക്കുന്ന് പാതിരപ്പള്ളിയിലെ 

പള്ളിക്കൂട ക്ലാസ്മുറിയില്‍
കുട്ടി സംസാരിച്ചതിനു ശിക്ഷ പട്ടിക്കൂട്ടിലോ......?
കുരുന്നു പിഞ്ചോമനകളോട്‌ വേണോ
ഇത്തരം കാടത്തം
മാവേലിയുടെ കാലത്ത്
മാനുഷരെല്ലാം ഒന്നുപോലെ
ഇപ്പൊഴീവിടെ മനുഷ്യനും
ശുനകനും ഒന്നുപോലെ
നല്ല ചിന്തകൊണ്ടു നമ്മള്‍
സ്വപ്നക്കൂട്പണിയുമ്പോള്‍
അധ്യാപകര്‍ പണിയുന്നു പട്ടിക്കൂടുകള്‍
വെള്ള പുലിയുടെ കൂട്ടില്‍ ഇടാഞ്ഞതു ഭാഗ്യം.....!
അറിവ്‌ പകര്‍ന്നു നല്‍കേണ്ടവര്‍
അറിവില്ലത്തവരാകുന്നുവോ.......?
എന്നാലും സംശയം
സ്കൂളിനു എന്തിനാണു പട്ടിക്കൂട്‌........?

No comments:

Post a Comment