ലേബര്‍ റൂം
കള്ളുകച്ചവടക്കാരെ പള്ളു പറഞ്ഞ്വന്നു ആദര്‍ശ വീരന്‍മ്മാര്‍
പല രൂപത്തിലും; ഭാവതതിലും
പള്ളിയിലെ പാതിരിമാര്‍; പിന്നെ
ആരും കാണാതെ കള്ള് സേവിക്കും
മദ്യ വിരോധികള്‍
ഇവരുടെ മുന്നില്‍ അടിമയായി
പാവം മുഖ്യനയ്യോ; പൂട്ടി ബാറുകളെല്ലാം
പ്ലസ്ടു കോഴയില്‍ രക്ഷപെടാന്‍
പച്ചപ്പാര്‍ട്ടിയും ഇതിനു കൂട്ടുനിന്നു
സീറോ ബാലെന്‍സില്‍ കേന്ദ്രം
ഏവര്‍ക്കും അക്കൌണ്ട് തുടങ്ങവെ
കേരള മക്കള്‍ക്ക് തോളില്‍ മാറാപ്പിന്‍
പുതിയ അക്കൌണ്ടായി
വെള്ളക്കരം; സ്റ്റാമ്പൂഡ്യൂടീ പിന്നെ
നിയമന നിരോധനവും
ഇനിയും ഉണ്ടെന്നു പണമന്ത്രി
കേരളത്തില്‍ ശ്വസിക്കുന്ന വായുവിനും
കരം അടക്കേണ്ടി വരുമോ....?
ബാറിന്‍ കോടതി വിധിക്കായി
കേരളജനത കാത്തിരിപ്പു ....!
ലേബര്‍റൂമിനു പുറത്ത്
കാത്തിരിക്കും ഭര്‍ത്താവിനെപ്പോല്‍ ....!
No comments:
Post a Comment