Thomas Thekkemuri
Tuesday, 26 October 2021
Sunday, 17 November 2019
Thursday, 27 April 2017
Sunday, 16 August 2015
Tuesday, 28 October 2014
യൂദാസിന്‍ ചുംബനം
യൂദാസിന്‍ ചുംബനം തോമസ് തെക്കെമുറി ഗര്‍ഭപാത്രത്തില്‍ പത്തുമാസം ചുമന്ന് അമ്മിഞ്ഞപ്പാലും നല്‍കി പോറ്റി വളര്‍ത്തിയ പത്തുവയസുകാരനാം പോന്നോമനയുടെ ഹൃദയമിടിപ്പു തടഞ്ഞവളേ ഏതു ജന്മത്തില്‍ ഈ പാപക്കറ കഴുകിക്കളയും നിന്‍ സ്നേഹവും കമാവും അയല്‍പക്കത്തുകാരനു പങ്കുവെയ്ക്കാന്‍ വിശന്നു തളര്‍ന്നു വന്ന കുഞ്ഞിനു നീ വിഷം കൊടുത്തു കൊന്നുവോ യൂദാസിന്‍ ചുംബനം പോലെ അപരനുവേണ്ടി തങ്കക്കുടമാം അരുമയെ ഒറ്റു കൊടുത്തുവോ ......?
Saturday, 25 October 2014
"മുറിവുകള്‍ " false belief in society
തോമസ് തെക്കെമുറി
മന്ത്രവാദ മാറാലയില്‍ കുടുങ്ങി മരിച്ച
മലയാളി പെണ്ണേ നിനക്കു
കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
നിന്നുടെ മെയ്യാകെ മന്ത്രവാദികള്‍ നല്‍കിയത്
നാല്‍പ്പത്തിയാറ് മുറിവുകള്‍ .
പോസ്റ്റുമോര്‍ട്ടക്കുറുപ്പുകള്‍ക്കായ്
നിന്നെവീണ്ടും കീറിമുറിച്ചുവോ
പിതൃസഹോദരനും രാഷ്ട്രീയ നേതാവും
ചേര്‍ന്നു നടത്തി നരഹത്യ
"ഇതോ ദൈവത്തിന്‍ സ്വന്തം നാട്...!
മന്ത്രവാദ മാഫിയകളെ അമര്‍ച്ചചെയ്യാന്‍
ഓപറേഷന്‍ കുബേരകളില്ലേ.....?
ആദര്‍ശവാദികളേ നിങ്ങള്‍ എവിടെ.....?
മദ്യപാനത്തിനെതിരെ മാത്രമോ
നിങ്ങളുടെ പ്രതികരണങ്ങള്‍........!
Wednesday, 22 October 2014
"പരുമല പരിശുദ്ധന്‍" The Saint of malankara
തോമസ് തെക്കെമുറി
മലങ്കരയിലെ മാണിക്യമായ്
പരിശുദ്ധനാം പരുമല തിരുമേനി
മാലോകര്‍ക്കാമോദമേകാന്‍
പെരുന്നാള്‍ ആഘോഷമായ്
മാനസ വ്യാധിയാല്‍ തളര്‍ന്നു
തവ തിരുകബറിങ്കല്‍ ഞാന്‍
മെഴുതിരിയായ് ഉരുകുമ്പോള്‍
മെഴുതിരിയായ് ഉരുകുമ്പോള്‍
മാറോട് ചേര്‍ക്കുന്ന പുണ്യവാന്‍
നിറയുന്ന മിഴിയോടെ -
അധരങ്ങള്‍ വിതുമ്പിടുമ്പോള്‍
അരികില്‍ അണയും ആത്മനാഥന്‍
പദയാത്രികരാം ഞങ്ങള്‍ക്ക്
നിന്നുടെ ഗീതങ്ങള്‍
നിന്നുടെ ഗീതങ്ങള്‍
പാഥേയമാകുന്നു പുണ്യവാനെ
പവിത്രാത്മാവാം ഗ്രീഗോറിയോസ്
പാപിയാമെന്നേ നീ കാത്തിടണെ.....!
Subscribe to:
Comments (Atom)
