Thursday, 2 October 2014

"വ്യാജ മദ്യം"- fake Alcohol

വ്യാജ മദ്യം

--തോമസ് തെക്കെമുറി

ആയുസിന്‍ ഘടികാര
സൂചികള്‍ നോക്കി 
ചര്‍ച്ചയിലാണ്‌ കാലനും 
ചിത്രഗുപ്ത്നും 
ജയലളിത ജയിലിലായ നേരം 
നല്ല ഇരകളൊന്നും 
കിട്ടിയില്ലെന്നു കാലന്‍
വ്യാജ മദ്യം ഒഴുക്കുവാന്‍
കേരള ബീവറേജ് ഔട്ട്ലെറ്റുകള്‍ 
പൂട്ടാറായെന്നു കേട്ടു; അപ്പോള്‍
കിട്ടും നമുക്ക്‌ ഇരകളെ 
എന്നു ചിത്രഗുപ്ത്നും

No comments:

Post a Comment