മാവേലി ചിരിക്കുന്നു
പേമെന്റ് സീറ്റിന്‍ പേരിലിന്നാ
പുരോഗമാനപ്പാര്‍ട്ടിക്കുള്ളില്‍
പോര്‍വിളികള്‍
ഇതിന്റെ പേരോ ഉള്‍പ്പാര്‍ട്ടിജനാധിപത്യം.?
ഒരുനേരത്തെ ഭക്ഷണത്തിനായി
തെരുവില്‍ അലയുന്നുനേകര്‍
ഇവിടെയിതാ കോടികള്‍ മുടക്കുന്നു
സ്ഥാനാര്‍ത്തിയാകുവാന്‍
ടൈറ്റാനിയത്തില്‍ സീഏമ്മിന്
ടൈറ്റാണെന്ന് പ്രതിപക്ഷം
പാലം കുലുങ്ങിയാലും കേളന്‍
കുലുങ്ങില്ലന്നു മൌനമറുപടിയും
ഓണമിന്നിവിടെ ഓര്‍മ്മയായ്
ഓണവിഭവങ്ങള്‍ റെഡിമെയിഡ്
ഇവിടെയാര്‍ക്കുമില്ല സമയം
കൃഷിചെയിയൂവാന്‍
പച്ചക്കറിഎല്ലാം തന്നിടും തമിഴുമക്കള്‍
ബാറുകള്‍ പൂട്ടിയതില്‍ ക്ഷുഭിതരാം
കള്ളുകച്ചവടക്കാര്‍ക്കായി
ഓണാശുവാസസമ്മാനവുമായി
കള്ളുമന്ത്രി; വീണ്ടുംതുടങ്ങുമിവിടെ
വൈനും ബിയര്‍ പാര്‍ലറുമെല്ലാം
പുതിയ ഗവര്‍ണ്ണര്‍ തന്‍
സത്യപ്രതിന്ജയെ ചൊല്ലി
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലടി
നിയമസാഭതന്‍ നടുത്തളത്തില്‍
കുത്തിയിരിപ്പും പിന്നെ ഇറങ്ങിപ്പോക്കും
സോള ര്‍ ലഹളക്കിടയില്‍
നാംഅറിയാതെ നമ്മുടെ ഡാമെല്ലാം
തമിഴുമക്കള്‍ക്ക് സ്വന്തമായി
താഴേയിതാ പാതാളത്തിലിരുന്നു
ഫേയിസ്ബുക് നോക്കി
ചിരിക്കുന്നു മാവേലിതമ്പുരാന്‍

No comments:
Post a Comment