ഫ്ലക്സിന്‍ വിലാപം
എത്തുന്ന മരണമേ, നീ അറിഞ്ഞോ...?
എനിക്കു വധശിക്ഷ നല്‍കാന്‍
"ഉത്തരവിറക്കി"
എന്നെ സൃഷ്ടിച്ചവര്‍ തന്നെ
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍
വോട്ടു കിട്ടാന്‍
ചിരിക്കുന്ന നേതാവിന്‍
ചിത്രവുംപേറി ഞാന്‍
മഞ്ഞും വെയിലും
പേമാരിയും കൊണ്ട്
എത്ര ദിനരാത്രങ്ങള്‍ കവലകളിലും
ദുര്‍ഗന്ധം വമിക്കും ചന്തകളിലും
മദ്യം നിരോധനം നടത്തി
തൊഴിലാളികളുടെ അന്നം
മുടക്കിയവര്‍ തന്നെ
എന്നെ ആശ്രയിച്ചു ജീവിക്കുന്നവരെയും
പെരുവഴിയിലക്കുമോ....?

No comments:
Post a Comment