Thursday, 16 October 2014

"ഖജനാവ്‌" corrupted society

ഖജനാവ്‌ 

തോമസ് തെക്കെമുറി

 കള്ളുകുടിയന്മാര്‍ പള്ളനിറയെ 
കള്ളുകുടിച്ചാല്‍ മാത്രം നിറയുന്ന 
 കേരള ഖജനാവ്‌ 
 സാമ്പത്തിക പ്രതിസന്ധിയാല്‍
 സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍
 ജനസേവനത്തിന്‍ പേരില്‍ 
 മന്ത്രിയും എം എല്‍ എ മാരും വാങ്ങുന്ന
 പെന്‍ഷനും പിന്നെ യാത്രാബെത്ത ധൂര്‍തതും
 വേണ്ടെന്നു വെച്ചുകൂടെ.....? 
 തരികിടപ്പണികള്‍ നടത്തും
 വന്‍കിട മുതലാളിമാരോടു
 നികുതി പിരിക്കാതെ
 സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍
 കയ്യിട്ടുവാരി ഭരണാധികാരികളും 
സമ്പന്നരുമിവിടെ തടിച്ചു കൊഴുക്കുന്നു ..........! 
മന്ത്രിമാര്‍ക്കറിയില്ല സ്വന്തം വകുപ്പേതെന്ന്‌ 
ലക്കും ലഗാനുമില്ലാതെ ഓടുന്നു 
 അഞ്ചുവര്‍ഷത്തെ ഭരണവണ്ടി...!

No comments:

Post a Comment