Tuesday, 14 October 2014

"ഡ്രൈ ഡേ " Unfundamental

ഡ്രൈ ഡേ                            

തോമസ് തെക്കെമുറി

വിശാഖ പട്ടണത്ത്‌ വീശിയ
ശബ്ദ കൊടുങ്കാറ്റു പോല്‍

 ജനങ്ങളുടെ മേല്‍ അമിത ആദര്‍ശം 
 അടിച്ചേല്‍പ്പിച്ച് ഡ്രൈ ഡേ
 ഉണ്ടാക്കി ബുദ്ധീ ജീവികള്‍ 
 ഡ്രൈ ഡേ ഇന്നയ്യോ 
 വാറ്റ്ചാരയ ദിനങ്ങളുമായ്
 സെക്രട്ടറിയേറ്റിലിന്നലെ പെ ട്ടന്നു രാത്രിയായി
 ഫയലുകള്‍ തപ്പിതടഞ്ഞു വീഴുന്നു-
 ജീവനക്കാര്‍ എന്തെന്നറിയാതെ 
 കരണ്ട്‌ കുടിശ്ശികകാരണം
 കരണ്ട്‌ മന്ത്രിയുടെ വകുപ്പുകാര്‍ ഊരി 
 ഭരണ സിരാകേന്ദ്രത്തിന്‍ ഫ്യൂസ്
 കരണ്ടിനോട് കളിച്ചു പണി മേടിച്ചത്‌ 
 കേരള ചരിത്രത്തിലാദ്യം
 കരണ്ടിനും വെള്ളത്തിനും 
 എന്നാണിനി ഡ്രൈ ഡേ വരിക.......!

No comments:

Post a Comment