Tuesday 28 October 2014

യൂദാസിന്‍ ചുംബനം


യൂദാസിന്‍ ചുംനം                                                             തോമസ് തെക്കെമുറി                                                                     ര്‍ഭപാത്രത്തില്‍ പത്തുമാസം ചുമന്ന്                                                     അമ്മിഞ്ഞപ്പാലും നല്‍കി                                                                                                        പോറ്റി വളര്‍ത്തിയ പത്തുവയസുകാരനാം                                     പോന്നോമനയുടെ ഹൃദയമിടിപ്പു തടഞ്ഞവളേ                                                     ഏതു ജന്മത്തില്‍      ഈ പാപക്കറ കഴുകിക്കളയും                                                 നിന്‍ സ്നേഹവും കമാവും                                                    അയല്‍പക്കത്തുകാരനു  പങ്കുവെയ്ക്കാന്‍                                                            വിശന്നു തളര്‍ന്നു വന്ന കുഞ്ഞിനു നീ                                                                      വിഷം കൊടുത്തു കൊന്നുവോ                                                      യൂദാസിന്‍ ചുംബനം പോലെ                          അപരനുവേണ്ടി  തങ്കക്കുടമാം                                                                        അരുമയെ ഒറ്റു കൊടുത്തുവോ ......?                                                       

Saturday 25 October 2014

"മുറിവുകള്‍ " false belief in society

മുറിവുകള്‍ 

തോമസ് തെക്കെമുറി

മന്ത്രവാദ മാറാലയില്‍ കുടുങ്ങി മരിച്ച 
മലയാളി പെണ്ണേ നിനക്കു 
കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
നിന്നുടെ മെയ്യാകെ മന്ത്രവാദികള്‍ നല്‍കിയത്‌
നാല്‍പ്പത്തിയാറ് മുറിവുകള്‍ . 
പോസ്റ്റുമോര്‍ട്ടക്കുറുപ്പുകള്‍ക്കായ് 
നിന്നെവീണ്ടും കീറിമുറിച്ചുവോ 
പിതൃസഹോദരനും രാഷ്ട്രീയ നേതാവും 
ചേര്‍ന്നു നടത്തി നരഹത്യ 
"ഇതോ ദൈവത്തിന്‍ സ്വന്തം നാട്...! 
മന്ത്രവാദ മാഫിയകളെ അമര്‍ച്ചചെയ്യാന്‍
ഓപറേഷന്‍ കുബേരകളില്ലേ.....? 
ആദര്‍ശവാദികളേ നിങ്ങള്‍ എവിടെ.....? 
മദ്യപാനത്തിനെതിരെ മാത്രമോ 
നിങ്ങളുടെ പ്രതികരണങ്ങള്‍........!

Wednesday 22 October 2014

"പരുമല പരിശുദ്ധന്‍" The Saint of malankara

 

പരുമല പരിശുദ്ധന്‍ 
തോമസ് തെക്കെമുറി            
                                                                                               

മലങ്കരയിലെ മാണിക്യമായ്‌ 
 പരിശുദ്ധനാം പരുമല തിരുമേനി 
 മാലോകര്‍ക്കാമോദമേകാന്‍ 
 പെരുന്നാള്‍ ആഘോഷമായ് 
 മാനസ വ്യാധിയാല്‍ തളര്‍ന്നു 
 തവ തിരുകബറിങ്കല്‍ ഞാന്‍
മെഴുതിരിയായ്‌ ഉരുകുമ്പോള്‍ 
 മാറോട് ചേര്‍ക്കുന്ന പുണ്യവാന്‍ 
 നിറയുന്ന മിഴിയോടെ - 
 അധരങ്ങള്‍ വിതുമ്പിടുമ്പോള്‍ 
 അരികില്‍ അണയും ആത്മനാഥന്‍
 പദയാത്രികരാം ഞങ്ങള്‍ക്ക്
നിന്നുടെ ഗീതങ്ങള്‍ 
 പാഥേയമാകുന്നു പുണ്യവാനെ 
 പവിത്രാത്മാവാം ഗ്രീഗോറിയോസ് 
 പാപിയാമെന്നേ നീ കാത്തിടണെ.....! 

                      

Thursday 16 October 2014

"ഖജനാവ്‌" corrupted society

ഖജനാവ്‌ 

തോമസ് തെക്കെമുറി

 കള്ളുകുടിയന്മാര്‍ പള്ളനിറയെ 
കള്ളുകുടിച്ചാല്‍ മാത്രം നിറയുന്ന 
 കേരള ഖജനാവ്‌ 
 സാമ്പത്തിക പ്രതിസന്ധിയാല്‍
 സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍
 ജനസേവനത്തിന്‍ പേരില്‍ 
 മന്ത്രിയും എം എല്‍ എ മാരും വാങ്ങുന്ന
 പെന്‍ഷനും പിന്നെ യാത്രാബെത്ത ധൂര്‍തതും
 വേണ്ടെന്നു വെച്ചുകൂടെ.....? 
 തരികിടപ്പണികള്‍ നടത്തും
 വന്‍കിട മുതലാളിമാരോടു
 നികുതി പിരിക്കാതെ
 സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍
 കയ്യിട്ടുവാരി ഭരണാധികാരികളും 
സമ്പന്നരുമിവിടെ തടിച്ചു കൊഴുക്കുന്നു ..........! 
മന്ത്രിമാര്‍ക്കറിയില്ല സ്വന്തം വകുപ്പേതെന്ന്‌ 
ലക്കും ലഗാനുമില്ലാതെ ഓടുന്നു 
 അഞ്ചുവര്‍ഷത്തെ ഭരണവണ്ടി...!

Tuesday 14 October 2014

"ഡ്രൈ ഡേ " Unfundamental

ഡ്രൈ ഡേ                            

തോമസ് തെക്കെമുറി

വിശാഖ പട്ടണത്ത്‌ വീശിയ
ശബ്ദ കൊടുങ്കാറ്റു പോല്‍

 ജനങ്ങളുടെ മേല്‍ അമിത ആദര്‍ശം 
 അടിച്ചേല്‍പ്പിച്ച് ഡ്രൈ ഡേ
 ഉണ്ടാക്കി ബുദ്ധീ ജീവികള്‍ 
 ഡ്രൈ ഡേ ഇന്നയ്യോ 
 വാറ്റ്ചാരയ ദിനങ്ങളുമായ്
 സെക്രട്ടറിയേറ്റിലിന്നലെ പെ ട്ടന്നു രാത്രിയായി
 ഫയലുകള്‍ തപ്പിതടഞ്ഞു വീഴുന്നു-
 ജീവനക്കാര്‍ എന്തെന്നറിയാതെ 
 കരണ്ട്‌ കുടിശ്ശികകാരണം
 കരണ്ട്‌ മന്ത്രിയുടെ വകുപ്പുകാര്‍ ഊരി 
 ഭരണ സിരാകേന്ദ്രത്തിന്‍ ഫ്യൂസ്
 കരണ്ടിനോട് കളിച്ചു പണി മേടിച്ചത്‌ 
 കേരള ചരിത്രത്തിലാദ്യം
 കരണ്ടിനും വെള്ളത്തിനും 
 എന്നാണിനി ഡ്രൈ ഡേ വരിക.......!

Wednesday 8 October 2014

"ഫ്ലക്സിന്‍ വിലാപം"-Unemployment in society










ഫ്ലക്സിന്‍ വിലാപം


തോമസ് തെക്കെമുറി

വിളിക്കാതെ വിരുന്നുകരനായി
എത്തുന്ന മരണമേ, നീ അറിഞ്ഞോ...? 
എനിക്കു വധശിക്ഷ നല്‍കാന്‍ 
"ഉത്തരവിറക്കി"
 എന്നെ സൃഷ്ടിച്ചവര്‍ തന്നെ 
 തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ 
വോട്ടു കിട്ടാന്‍ 
ചിരിക്കുന്ന നേതാവിന്‍ 
ചിത്രവുംപേറി ഞാന്‍
മഞ്ഞും വെയിലും 
പേമാരിയും കൊണ്ട്‌
എത്ര ദിനരാത്രങ്ങള്‍ കവലകളിലും 
ദുര്‍ഗന്ധം വമിക്കും ചന്തകളിലും
മദ്യം നിരോധനം നടത്തി
തൊഴിലാളികളുടെ അന്നം
മുടക്കിയവര്‍ തന്നെ
എന്നെ ആശ്രയിച്ചു ജീവിക്കുന്നവരെയും
പെരുവഴിയിലക്കുമോ....?

Saturday 4 October 2014

"വയ്യാവേലി" Meaningless

വയ്യാവേലി


തോമസ് തെക്കെമുറി

ജീന്‍സിന്‍ വിവാദ മേളയ്ക്കു
തിരികൊളുത്താന്‍
ജനപ്രിയ ഗായകനെത്തി
ഒബാമയുടെ മണ്ണില്‍ നിന്നും
ജീന്‍സ്‌ സ്ത്രീകള്‍ക്ക്‌ ഉത്തമമല്ലെന്നും
അതു ഏറെ വിഷമമുണ്ടാക്കുന്നു എന്നും
അതിനു രാഗമില്ല, താളമില്ല. . 

പിന്നെ ലയവുമിലെന്ന് ഗാനഗന്ധര്‍വന്‍
സ്വന്തം വീട്ടിലെ കുറവുകള്‍ കാണാതെ
അപരനെ കുറ്റം പറയുന്നുവോ....?
വെറുതെ പോയ നായുടെ മേലെ
കല്ലെറിഞ്ഞു കടി വാങ്ങുന്നുവോ..
ശുധ്ധ സംഗീതത്തിന് ഉടമ
ജീന്‍സിന്റെ പാട്ടില്‍ ചെറുതാകാതെ
സാക്ഷാല്‍ ഗുരുവായൂരപ്പനെ
കാണുവാന്‍ അനുവദിക്കാത്ത
മക്കള്‍ക്കായി പാടിടുവിന്‍


Thursday 2 October 2014

"വ്യാജ മദ്യം"- fake Alcohol

വ്യാജ മദ്യം

--തോമസ് തെക്കെമുറി

ആയുസിന്‍ ഘടികാര
സൂചികള്‍ നോക്കി 
ചര്‍ച്ചയിലാണ്‌ കാലനും 
ചിത്രഗുപ്ത്നും 
ജയലളിത ജയിലിലായ നേരം 
നല്ല ഇരകളൊന്നും 
കിട്ടിയില്ലെന്നു കാലന്‍
വ്യാജ മദ്യം ഒഴുക്കുവാന്‍
കേരള ബീവറേജ് ഔട്ട്ലെറ്റുകള്‍ 
പൂട്ടാറായെന്നു കേട്ടു; അപ്പോള്‍
കിട്ടും നമുക്ക്‌ ഇരകളെ 
എന്നു ചിത്രഗുപ്ത്നും