Tuesday 30 September 2014

"ശുനക മന്ദിരം"Poem on unauthorized educational institution

ശുനക മന്ദിരം

തോമസ് തെക്കെമുറി

കുടപ്പനക്കുന്ന് പാതിരപ്പള്ളിയിലെ 

പള്ളിക്കൂട ക്ലാസ്മുറിയില്‍
കുട്ടി സംസാരിച്ചതിനു ശിക്ഷ പട്ടിക്കൂട്ടിലോ......?
കുരുന്നു പിഞ്ചോമനകളോട്‌ വേണോ
ഇത്തരം കാടത്തം
മാവേലിയുടെ കാലത്ത്
മാനുഷരെല്ലാം ഒന്നുപോലെ
ഇപ്പൊഴീവിടെ മനുഷ്യനും
ശുനകനും ഒന്നുപോലെ
നല്ല ചിന്തകൊണ്ടു നമ്മള്‍
സ്വപ്നക്കൂട്പണിയുമ്പോള്‍
അധ്യാപകര്‍ പണിയുന്നു പട്ടിക്കൂടുകള്‍
വെള്ള പുലിയുടെ കൂട്ടില്‍ ഇടാഞ്ഞതു ഭാഗ്യം.....!
അറിവ്‌ പകര്‍ന്നു നല്‍കേണ്ടവര്‍
അറിവില്ലത്തവരാകുന്നുവോ.......?
എന്നാലും സംശയം
സ്കൂളിനു എന്തിനാണു പട്ടിക്കൂട്‌........?

Monday 29 September 2014

"മുന്നറിയിപ്പ്" Corruption in the society

മുന്നറിയിപ്പ്


തോമസ് തെക്കെമുറി

അഴിമതി ആഘോഷമാക്കിയവരെ
അഴികള്‍ നിങ്ങളെകാത്തിരിപ്പു
അന്യായത്തിനെ അമര്‍ച്ച ചെയ്യുവാന്‍
അണയുന്നു പരമോന്നത കോടതി
അഴിമതി തിമിരത്താല്‍
അന്ധാരായവരെ ഓര്‍ക്കുക
''കൊടുത്താല്‍ കൊല്ലത്തല്ല''
കോടതിയിലും കിട്ടും
പിന്നെ ജയിലിലും
അധികാരത്തിലേറാന്‍ തമിഴു
മക്കള്‍ക്ക് സൈക്കിള്‍'.സാരി ,ടീ വീ
എന്നിവ നല്‍കി ജനാധിപത്യം
വിലക്കു വാങ്ങി
മുല്ലപെരിയാറിന്‍ പേരില്‍
ഇടുക്കിയിലെ അമ്മമാരുടെ
ശാപവും ചുടു ക്ണ്ണീരും
തമിഴ് അമ്മയെ ജയിലിലാക്കി
വിചാരണ കൂടാതെ ജയിലിലടച്ച
മദനിയുടെശാപവും ഉണ്ടാവാം
അഴിമതിതന്‍ ആഴിയില്‍
താഴ്ന്ന് ജയിലില്‍ ആയ
ആദ്യ മുഖ്യമന്ത്രി
ആര്‍ത്തിപൂണ്ട അഴിമതി വീരെന്മാരെ
കാരാഗ്രഹം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു

Thursday 25 September 2014

" അപ്പോത്തിക്കിരി "-Misusing Medical Ethics.


















അപ്പോത്തിക്കിരി
  

--തോമസ് തെക്കെമുറി
മംഗളയാന്‍ ചൊവ്വയെ വലംവെച്ചു
മംഗള മുഹൂര്‍ത്തങ്ങളായ്‌
മാനവര്‍ക്കാമോദമായ്
ശാസ്ത്രം ഏറെ പുരോഗമിച്ചു പക്ഷേ,
ചില മനുഷ്യ മനസുകള്‍ക്ക്
ഇപ്പോഴുമില്ല മാറ്റങ്ങളൊന്നും
ആതുരാലയങ്ങളെ വലംവെച്ചവര്‍
സ്വകാര്യതയിലേക്ക് കടന്നു കയറി
സോഷ്യല്‍ മീഡിയായില്‍ ലൈക്കും കമന്റും 
സ്വന്തമാക്കുവാന്‍ പ്രസവരംഗം ചിത്രീകരിച്ചു
ചൊവ്വദോഷം ബാധിച്ച കശ്മലന്മാര്‍
മെഡിക്കല്‍ എത്തിക്സെല്ലാം
മറന്നുപോയവര്‍ക്കിനി; നല്‍കരുത്‌
നിയമ പരിരക്ഷ ലേശം
സ്വകാര്യ പ്രാക്ടീസിനു വിലക്കുണ്ടെന്നാലും
സ്വന്തംഇഷ്ട പ്രകാരം എല്ലാം നടക്കും
ഇവയൊക്കെ കണ്ടാലും മന്ത്രിമാര്‍ തിരക്കിലാണ്‌
അവര്‍ക്കൊന്നിനുമില്ല സമയം
അഞ്ചുവര്‍ഷത്തെ ജനസേവന കോഴ്സില്‍
എം എല്‍ എ ആയവര്‍
കസേരകളി തുടരുകയാണ്‌,,,,,,,,,!
ടി വീ സീരിയലിനിടയ്ക്ക്പോലും
പരസ്യ ബ്രേക്കുണ്ട്‌
മന്ത്രിമാരുടെ ഈ കോഴ്‌സിനു ബ്രേക്കില്ലേ.........?
എതു മന്ത്രിക്കായിരിക്കും ഈ കോഴ്സില്‍
എല്ലാ വിഷയത്തിനും എ പ്ലസ്....?
നമുക്ക് കാത്തിരിക്കാം

Sunday 21 September 2014

"കരണ്ട്‌ മന്ത്രി" Leadership is a action, not a position

കരണ്ട്‌ മന്ത്രി 


-തോമസ് തെക്കെമുറി

ശീതീകരിച്ച മുറിയില്‍ ഭോജ്യവും 
ശയനവുമെല്ലാം നടത്തിയ ശേഷം
ശിലാസ്ഥാപന  ചടങ്ങ്‌ വേദിയില്‍
ഉഛഭാഷിണിയിലൂടെ
കരണ്ട്‌ മന്ത്രി പറയുന്നു
''വൈദ്യുതി അമൂല്യം ; 
അത്‌ പാഴക്കരുത്‌
മന്ത്രി മന്ദിരത്തിലെ മുറികള്‍
ശീതീകരിക്കുന്നത്‌
വിറകു കത്തിച്ചാണോ.........?
ചടങ്ങ്‌ രണ്ടു മിനിട്ടായി ഒതുക്കി
ടാറ്റായും പറഞ്ഞു; 
ശീതീകരിച്ച കാറില്‍
മന്ത്രി യാത്രയായി............! 

Thursday 18 September 2014

"ലേബര്‍ റൂം" Labor Room - Financial crisis in Kerala

ലേബര്‍ റൂം


--തോമസ് തെക്കെമുറി

കേരള ഖജനാവ് കാലിയാക്കാന്‍ 
കള്ളുകച്ചവടക്കാരെ പള്ളു പറഞ്ഞ്
വന്നു ആദര്‍ശ വീരന്‍മ്മാര്‍
പല രൂപത്തിലും; ഭാവതതിലും
പള്ളിയിലെ പാതിരിമാര്‍; പിന്നെ
ആരും കാണാതെ കള്ള് സേവിക്കും
മദ്യ വിരോധികള്‍
ഇവരുടെ മുന്നില്‍ അടിമയായി
പാവം മുഖ്യനയ്യോ; പൂട്ടി ബാറുകളെല്ലാം
പ്ലസ്ടു കോഴയില്‍ രക്ഷപെടാന്‍
പച്ചപ്പാര്‍ട്ടിയും ഇതിനു കൂട്ടുനിന്നു
സീറോ ബാലെന്‍സില്‍ കേന്ദ്രം
ഏവര്‍ക്കും അക്കൌണ്ട്‌ തുടങ്ങവെ
കേരള മക്കള്‍ക്ക് തോളില്‍ മാറാപ്പിന്‍
പുതിയ അക്കൌണ്ടായി
വെള്ളക്കരം; സ്റ്റാമ്പൂഡ്യൂടീ പിന്നെ
നിയമന നിരോധനവും
ഇനിയും ഉണ്ടെന്നു പണമന്ത്രി
കേരളത്തില്‍ ശ്വസിക്കുന്ന വായുവിനും
കരം അടക്കേണ്ടി വരുമോ....?
ബാറിന്‍ കോടതി വിധിക്കായി
കേരളജനത കാത്തിരിപ്പു ....!
ലേബര്‍റൂമിനു പുറത്ത്
കാത്തിരിക്കും ഭര്‍ത്താവിനെപ്പോല്‍ ....!

Sunday 14 September 2014

"I.M.S അമ്മ" Pilgrimage for everyone

I.M.S അമ്മ












--തോമസ് തെക്കെമുറി

പുന്നപ്രതന്‍ പുണ്യപ്രസൂനമായ്
പരിശുദ്ധ മതാവണയുന്നിതാ
പരിമളം പരത്തിയീ നടൊരു
പറുദീസയാക്കി സ്നേഹമാത
പാപന്ധകാരം നിറഞ്ഞയീഭൂവില്‍
പാല്‍നിലാവായ് അമ്മ ഭാഗ്യവതി
പാവനപാദം തൊട്ടുവണങ്ങിടാന്‍
പരദേശികളനവധി എത്തിടുന്നു
പുതിയൊരു ജീവന്‍ മാനവനായ്
പുതിയൊരു നാദമുയര്‍ത്തിടുവനായ്
പരിധുപിതമാം മലരായി ധരയില്‍
പരമദയാനിധി കന്ന്യാബ
പലതാം വ്യാധികള്‍ പോക്കിടുവാന്‍
പാവനപൂരിത സ്നേഹമാതാ
പനിനീര്‍ സുനമായെന്നെന്നും
പറവൂര്‍ വനിയില്‍ വിടരുന്നു
പരിപൂര്‍ണ്ണ സ്നേഹ
പരംപൊരുളാം പ്രശാന്ത ജ്വാല ദീപവുമായി
പ്രശോഭ തൂകി മനതാരില്‍
പൊന്‍ വിളക്കായി ലോകമെങ്ങും

Friday 12 September 2014

"ഇരകള്‍" The Victims of unemployment



ഇരകള്‍ 

തോമസ് തെക്കെമുറി

മദ്യനയ നാടക യവനിക
ഉയരുമ്പോളതില്‍
നായകനാരെന്ന് തര്‍ക്കം

കള്ളുമന്ത്രിയോ...?
മുഖ്യനോ ...? അതോ -
പാര്‍ട്ടി അധ്യക്ഷ്നോ......?
വേടന്റെ വലയില്‍
കുടുങ്ങിയ മാനിനെപ്പോല്‍ 
പണമന്ത്രി പറയുന്നു
പണത്തിന്‌ പ്രതിസന്ധിയില്ലാ
"തല്‍ക്കാലികം മാത്രം"
കര്‍ഷക ആത്മഹത്യ നടന്ന മണ്ണില്‍
ബാര്‍ ആത്മഹത്യ ഇവര്‍ നടത്തുമോ.....?

ഗ്രൂപ്പിന്റെ പേരില്‍ കടിപിടി കൂടി
ബാറുകള്‍ പൂട്ടവേ; ഇരയായതു പാവം
തൊഴിലാളി മക്കള്‍
പുനാരധിവാസവുമില്ലവര്‍ക്കു
മന്ത്രിമാര്‍ക്കില്ല ഭയം ഭൂകമ്പം പേമാരീ
എന്തുവന്നാലും അവരുടെ കുടുംബ നില ഭദ്രം
ഇരകളായത്‌ പാവം ജനങ്ങള്‍ മാത്രം

Saturday 6 September 2014

"മാവേലി ചിരിക്കുന്നു " maveli laughing on the present social issues of Kerala




മാവേലി ചിരിക്കുന്നു

--തോമസ് തെക്കെമുറി

പേമെന്റ് സീറ്റിന്‍ പേരിലിന്നാ
പുരോഗമാനപ്പാര്‍ട്ടിക്കുള്ളില്‍ 
പോര്‍വിളികള്‍ 
ഇതിന്റെ പേരോ ഉള്‍പ്പാര്‍ട്ടിജനാധിപത്യം.? 
ഒരുനേരത്തെ ഭക്ഷണത്തിനായി 
തെരുവില്‍ അലയുന്നുനേകര്‍
ഇവിടെയിതാ കോടികള്‍ മുടക്കുന്നു
സ്ഥാനാര്‍ത്തിയാകുവാന്‍ 
ടൈറ്റാനിയത്തില്‍ സീഏമ്മിന് 
ടൈറ്റാണെന്ന്‌ പ്രതിപക്ഷം 
പാലം കുലുങ്ങിയാലും കേളന്‍
കുലുങ്ങില്ലന്നു മൌനമറുപടിയും 
ഓണമിന്നിവിടെ ഓര്‍മ്മയായ്‌ 
ഓണവിഭവങ്ങള്‍ റെഡിമെയിഡ്‌ 
ഇവിടെയാര്‍ക്കുമില്ല സമയം
കൃഷിചെയിയൂവാന്‍
പച്ചക്കറിഎല്ലാം തന്നിടും തമിഴുമക്കള്‍
ബാറുകള്‍ പൂട്ടിയതില്‍ ക്ഷുഭിതരാം 
കള്ളുകച്ചവടക്കാര്‍ക്കായി
ഓണാശുവാസസമ്മാനവുമായി 
കള്ളുമന്ത്രി; വീണ്ടുംതുടങ്ങുമിവിടെ
വൈനും ബിയര്‍ പാര്‍ലറുമെല്ലാം
പുതിയ ഗവര്‍ണ്ണര്‍ തന്‍
സത്യപ്രതിന്ജയെ ചൊല്ലി
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലടി
നിയമസാഭതന്‍ നടുത്തളത്തില്‍
കുത്തിയിരിപ്പും പിന്നെ ഇറങ്ങിപ്പോക്കും
സോള ര്‍ ലഹളക്കിടയില്‍
നാംഅറിയാതെ നമ്മുടെ ഡാമെല്ലാം 
തമിഴുമക്കള്‍ക്ക് സ്വന്തമായി
താഴേയിതാ പാതാളത്തിലിരുന്നു 
ഫേയിസ്ബുക് നോക്കി 
ചിരിക്കുന്നു മാവേലിതമ്പുരാന്‍

Monday 1 September 2014

ഹര്‍ത്താല്‍- The Revenge between Political Parties







ഹര്‍ത്താല്‍   






--തോമസ് തെക്കെമുറി
കണ്ണൂര് വീണ്ടും ചുവന്ന മണ്ണായി
കണ്ണീര്‍മഴയാല്‍ നനയുന്ന ദേശം
മുകമായീന്നു ശോകമായി
പോന്നണ ദിനമെല്ലാം ഹര്‍ത്താലുകളാക്കിടുവാന്‍
കാലനണയുന്നു  കേരളമണ്ണില്‍
ഇസ്രയലിലും  ഗാസെയിലും ആയിരുന്ന
കാലനവന്‍ വീണ്ടുംഈമന്നീല്‍എത്തി
ചുടു ചോരയുടെ ഗന്ധം നുകരന്‍
മറത്തടിച്ചു   കരയൂന്നമ്മയും മക്കളും
ബന്ധുക്കാളുമെല്ലാം
ആര്‍ത്ത്ട്ട്ഹസിക്കുന്നു കലനും കൂട്ടരും
"പക"യെന്ന വാക്കു ഭൂഷണമല്ലൊരു പാര്‍ട്ടിക്കും
മനുഷ്യര്‍ക്കും   അവയെല്ലാം തകര്‍ന്നിടും നിശ്ചയം
ജീവനെടുക്കുവാന്‍ അവകാശമില്ല മാനുഷ്യന്‌ അതു
ഈശ്വരനുമാത്രം സ്വന്തം
ചുടുചോരയാല്‍ മണ്ണില്‍ പിടഞ്ഞു മരിച്ചത്‌ നിന്റെ
സഹോദരന്‍ എന്നുനീ തിരിച്ചറിയുക.